സ്‌കൂൾ വാർഷികം
Sunday 18 January 2026 12:33 AM IST
ചേർത്തല: ചേർത്തല തെക്ക് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ വാർഷികോത്സവം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അജീഷ് ദാസൻ മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡന്റ് എസ്.സിനു അദ്ധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അദ്ധ്യാപിക ജിജി ജോസിന് യാത്രയയപ്പ് നൽകി. ഹെഡ്മിസ്ട്രസ് എസ്.മീര, രമാമധു, ആർ.ബെൻസിലാൽ,ഡി. പ്രകാശൻ,മായ പി.കൈമൾ,പി.എം.ഗോപകുമാർ,റോജി അഗസ്റ്റിൻ,വി.വിജുമോൻ,വി.ബിന്ദു,ജിഷ സേവ്യർ എന്നിവർ സംസാരിച്ചു. ബി.എസ്.ജീജാബായ് സ്വാഗതവും ഡെൽസൺ എം.സ്‌കറിയ നന്ദിയും പറഞ്ഞു.