കരുനാഗപ്പള്ളിയിൽ സ്റ്റോപ്പ് വേണം
Sunday 18 January 2026 12:34 AM IST
ആലപ്പുഴ : അമൃത്‌ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് കരുനാഗപ്പള്ളിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാൽ എം.പി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തു നൽകി. ഉടൻ സർവീസ് തുടങ്ങുന്ന തിരുവനന്തപുരം–ഹൈദരാബാദ്, നാഗർകോവിൽ–മംഗളൂരു, തിരുവനന്തപുരം–താംബരം എന്നിവയ്ക്ക് സോപ്പ് അനുവദിക്കണമെന്നാണ് എം.പിയുടെ ആവശ്യം. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ സംഭാവന ചെയ്യുന്ന സ്റ്റേഷനെ വിദ്യാർഥികൾ ഉൾപ്പെടെ വിവിധ മേഖലകളിൽ തൊഴിലെടുക്കുന്നവർ ആശ്രയിക്കുന്നതാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി