ഡയാലിസിസ് യൂണിറ്റ് നൽകും

Sunday 18 January 2026 12:35 AM IST

അമ്പലപ്പുഴ: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ. ഒ .സി) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റും ഓപ്പറേഷൻ തീയറ്റർ ഉപകരണങ്ങളും ലഭ്യമാക്കും. സംസ്ഥാന സർക്കാരിൻ്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും സഹകരണത്തോടെ ഏഴ് ഡയാലിസിസ് യൂണിറ്റുകളും, ഗൈനക് വിഭാഗത്തിൽ ഓപ്പറേഷൻ തീയറ്റർ ഉപകരണങ്ങളുമാണ് സി .എസ് .ആർ ഫണ്ടിൽ നിന്ന് ആശുപത്രിക്ക് നൽകുന്നത്. ഇതു സംബന്ധിച്ച ധാരണാപത്രം ഐ ഒ സി ഡെപ്യൂട്ടി ജനറൽ മാനേജർ ജസീൽ പി .ഇസ്മയിലിൽ നിന്ന് എച്ച്. സലാം എം.എൽ.എ യും കളക്ടർ അലക്സ് വർഗീസും ചേർന്ന് ഏറ്റുവാങ്ങി. പി. പി .ചിത്തരഞ്ജൻ എം. എൽ .എ, ഐ .ഒ .സി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.