സെന്റ് റാഫേൽസ് സ്കൂൾ വാർഷികം

Saturday 17 January 2026 9:36 PM IST

തുറവൂർ: സെന്റ് റാഫേൽസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികംകോർപ്പറേറ്റ് മാനേജർ റവ. ഫാ. തോമസ് നങ്ങേലിമാലിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. ജോമോൻ ശങ്കൂരിക്കൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഷാജി, അസി.മാനേജർ ഫാ. യോഹന്നാൻ പാറേക്കാട്ടിൽ, പ്രിൻസിപ്പൽ ജോജി തോമസ്, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ അൽഫോൻസ, പി.ടി.എ പ്രസിഡന്റ് മാത്യു കുര്യാക്കോസ്, സ്കൂൾ ചെയർപേഴ്സൺ ദേവിക രാജേഷ്, സ്കൂൾ ലീഡർ ഹരിശങ്കർ, ജോജോ ജോസഫ്, ബെന്നി ഇടപ്പറമ്പിൽ എന്നിവർ പങ്കെടുത്തു. വിരമിക്കുന്ന അദ്ധ്യാപകരായ ലിഷ കെ. ജോസഫ്, ആനി എം.ജെ. എന്നിവരെ ചടങ്ങിൽ ആദരിച്ചു.