സർക്കാർ അനാസ്ഥക്കെതിരെ വായ് മൂടിക്കെട്ടി സമരം
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കോർട്ട് കോപ്ലക്സിന് മുന്നിൽ ഇന്ത്യൻ ലായേഴ്സ് കോൺഗ്രസ് നെയ്യാറ്റിൻകര യുണിറ്റിന്റെ നേതൃത്വത്തിൽ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു. അഡ്വക്കേറ്റ് വെൽഫെയർ ഫണ്ട് പത്ത് ലക്ഷത്തിൽ നിന്ന് മുപ്പത് ലക്ഷമാക്കി ഉയർത്തുക, ക്ഷേമ പെൻഷൻ, അഭിഭാഷക സംരക്ഷണ നിയമം നടപ്പിലാക്കുക തുടങ്ങി ഇന്ത്യൻ ലയേഴ്സ് കോൺഗ്രസ് സമർപ്പിച്ച 12ആവശ്യങ്ങൾ നടപ്പാക്കാത്ത സർക്കാർ നിലപാടിനെതിരെയാണ് പ്രതിഷേധം. പ്രതിഷേധം രേഖപ്പെടുത്തിയ ബാഡ്ജും ധരിച്ചിരുന്നു. സമര പരിപാടി അഡ്വ.പി.സി.പ്രതാപ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഡ്വ.തൃപ്പലവൂർ എസ്. മുരുകൻ അദ്ധ്യക്ഷനായി. അഡ്വ.എസ്.ബി.റോസ് ചന്ദ്രൻ,അഡ്വ.എസ്.എൽ.സൈമൺ,അഡ്വ.കുന്നത്തുകാൽ എ.മോഹൻദാസ്,അഡ്വ.മഞ്ചവിളാകം ജയൻ, അഡ്വ.ആർ.എസ്.സുരേഷ്കുമാർ,അഡ്വ.തേക്കു പാറ രാജു,അഡ്വ.എം.എസ്.സമേഷ്,അഡ്വ.സി.ബി.സീന തുടങ്ങിയർ സംസാരിച്ചു. അഡ്വ.ആന്റോ ഉദയൻ നന്ദി പറഞ്ഞു.