ബയോബിന്നുകളുടെ പ്രവർത്തന ‌സ‌ർവേ

Sunday 18 January 2026 12:43 AM IST

ആലപ്പുഴ: നഗരസഭ ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിക്കാൻ നൽകിയിട്ടുള്ള ബയോബിന്നുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി വീടുകളിൽ സർവേ ആരംഭിച്ചു. ഹരിതകർമ്മസേന, ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്‌സ് പഠിക്കുന്ന ട്രെയിനികൾ എന്നിവരുടെ നേതൃത്വത്തിലാണ് സർവേ. ബയോ ബിന്നുകൾ പ്രവർത്തന സജ്ജമാക്കുന്നതിനുള്ള ബോധവത്കരണവും സർവേ ടീം നൽകും. സർവേയ്ക്ക് ശേഷം എല്ലാ ബയോ ബിന്നുകളും പൂർണമായും പ്രവർത്തന സജ്ജമാകുമെന്ന് നഗരസഭാദ്ധ്യക്ഷ മോളി ജേക്കബ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.എം. നൗഫൽ എന്നിവർ അറിയിച്ചു.