അക്ഷരോന്നതി പദ്ധതിക്ക് ജില്ലയിൽ തുടക്കം

Saturday 17 January 2026 9:45 PM IST

ആലപ്പുഴ : പട്ടികജാതി ​പട്ടികവർഗ വിദ്യാർത്ഥികളിൽ വായനാശീലം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന അക്ഷരോന്നതി പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ അദ്ധ്യക്ഷയായി. എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ഇൻ ചാർജ് സി.അലക്സ് മുഖ്യപ്രഭാഷണം നടത്തി. എസ്.സുജാത, നൈസി ഫ്രാൻസിസ്, ജ്യോതിമോൾ, ഡി.അംബുജാക്ഷി, എസ് രാധാകൃഷ്ണൻ, അനില രാജു, കെ.വി രതീഷ്, ടി.രാഹുൽ തുടങ്ങിയവർ പങ്കെടുത്തു.