എൽ.ഡി.എഫിന്റെ പ്രവർത്തിക്കുന്നത് വികസനത്തിനും മതേതരത്വത്തിനും വേണ്ടി:എം.വി ശ്രേയാംസ് കുമാർ

Saturday 17 January 2026 9:56 PM IST

പാനൂർ: എൽ.ഡി.എഫിന്റെ പ്രവർത്തനം വികസനത്തിനും മതേതരത്വത്തിനും വേണ്ടിയാണെന്ന് ആർ.ജെ.ഡി.സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ പറഞ്ഞു. പാനൂരിൽ മുൻമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന പി.ആർ കുറുപ്പിന്റെ 25ാം ചരമവാർഷിക ദിനാചരണ സമാപനറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം രാഷ്ട്രീയത്തിൽ വിജയിക്കാൻ വർഗ്ഗീയത പ്രചരിപ്പിക്കുന്ന കാലഘട്ടമാണിത്. ഗാന്ധിയെ പോലും ഒരു വിഭാഗത്തിന്റെ നേതാവാക്കുകയാണ്. നെഹ്റു തുടങ്ങിയ ജനാധിപത്യമൂല്യങ്ങൾക്ക് വേണ്ടി നിലകൊണ്ട സ്വതന്ത്ര്യസമര നായകരെ വിസ്മൃതരാക്കി ചരിത്രത്തിൽ നിന്നും മാറ്റി നിർത്തുന്നു. വെറുപ്പിന്റെയും പകയുടെയും രാഷ്ട്രീയമാണിവിടെയുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ല പ്രസിഡന്റ് വി.കെ.ഗിരിജൻ അദ്ധ്യക്ഷത വഹിച്ചു.ഝാർഗണ്ട് തൊഴിൽ വ്യവസായ വകുപ്പ് മന്ത്രി സജ്ഞയ് പ്രസാദ് യാദവ് മുഖ്യാതിഥിയായി. കെ.പി.മോഹനൻ എം.എൽ എ ,എ.നീലലോഹിതദാസ് നാടാർ, സലിം മടവൂർ , പി.കെ. പ്രവീൺ, ഒ.പി.ഷീജ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.