ജയിക്കില്ലെന്ന് കരുതിയിരുന്ന സ്ഥലങ്ങളിൽ ബിജെപി വൻവിജയം നേടുന്നു,​ തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചത് ബംഗാളിൽ ആയുധമാക്കി മോദി

Saturday 17 January 2026 10:19 PM IST

ന്യൂഡൽഹി: രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ ഫ്ലാഗ്ഓഫ് ചടങ്ങിൽ തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി വിജയം പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തുടനീളം ബി,​ജെ.പിക്ക് ലഭിക്കുന്ന സ്വീകാര്യതയെ സൂചിപ്പിക്കാനായാണ് മുംബയ് കോർപ്പറേഷനിലെയും തിരുവനന്തപുരം നഗരസഭയിലെയും നേട്ടം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. മഹാരാഷ്ട്ര നഗരസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ചരിത്രജയം നേടി, ച​രി​ത്ര​ത്തി​ൽ​ ​ആ​ദ്യ​മാ​യി​ ​തി​രു​വ​ന​ന്ത​പു​ര​ത്തി​ന് ​ബി.​ജെ.​പി​ ​മേ​യ​റെ​ ​ല​ഭി​ച്ചി​രി​ക്കു​ന്നു.​ ​ജ​യി​ക്കി​ല്ലെ​ന്ന് ​ക​രു​തി​യി​രു​ന്ന​ ​പ​ല​യി​ട​ങ്ങ​ളി​ലും​ ​ബി.​ജെ.​പി​ ​വ​ൻ​വി​ജ​യം​ ​നേ​ടു​ന്നു.​ ​പാ​ർ​ട്ടി​യു​ടെ​ ​വി​ക​സ​ന​ ​ന​യ​ത്തെ​ ​ജ​ന​ങ്ങ​ൾ​ ​പൂ​ർ​ണ​മാ​യി​ ​വി​ശ്വ​സി​ക്കു​ന്ന​തു​കൊ​ണ്ടാ​ണി​തെ​ന്നും​ ​മോ​ദി​ ​പ​റ​ഞ്ഞു.​ ​ബം​ഗാ​ളി​ലും​ ​ബി.​ജെ.​പി​ ​തി​ള​ക്ക​മാ​ർ​ന്ന​ ​വി​ജ​യം​ ​ക​ര​സ്ഥ​മാ​ക്കു​മെ​ന്നും​ അദ്ദേഹം ​കൂ​ട്ടി​ച്ചേ​ർ​ത്തു.

മാർച്ച് - ഏപ്രിൽ മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ബംഗാളിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും 3250 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പാർട്ടിയായി മാറിയ ബി.ജെ.പി ഇത്തവണ ബംഗാളിൽ അധികാരം പിടിക്കാനുള്ള കഠിനശ്രമത്തിലാണ്.