പെൺകുട്ടിയെ വശീകരിച്ച് സ്ഥലത്തെത്തിച്ചു,​ കൊലപ്പെടുത്തും മുമ്പ് ലൈംഗികമായി പീഡിപ്പിച്ചു,​ 16കാരനെതിരെ കേസെടുത്തു

Saturday 17 January 2026 10:57 PM IST

മ​ല​പ്പു​റം​:​ ​വ​ണ്ടൂ​രി​ൽ​ 14​കാ​രി​യെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ത് ​പെ​ൺ​കു​ട്ടി​ക്ക് ​മ​റ്റൊ​രാ​ളു​മാ​യി​ ​ബ​ന്ധ​മു​ണ്ടെ​ന്ന​ 16​കാ​ര​ന്റെ​ ​സം​ശ​യം​ ​മൂ​ല​മെ​ന്ന് ​പൊ​ലീ​സ്.​ ​ഇ​രു​വ​ർ​ക്കു​മി​ട​യി​ൽ​ ​പ്ര​ണ​യ​ ​അ​സ്വാ​ര​സ്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.​ ​ക​ഴു​ത്ത് ​ഞെ​രി​ച്ച് ​കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ​മൊ​ഴി.​ ​കൊ​ല​പ്പെ​ടു​ത്തും​ ​മു​മ്പ് ​ലൈം​ഗി​ക​മാ​യി​ ​പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​കു​റ്റ​കൃ​ത്യ​ത്തിൽ 16​കാ​ര​നു​ ​മാ​ത്ര​മേ​ ​പ​ങ്കു​ള്ളു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.​ ​മ​റ്റാ​രെ​ങ്കി​ലും​ ​ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന​തും​ ​അ​ന്വേ​ഷി​ക്കു​ന്ന​താ​യി​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ആ​ർ.​ ​വി​ശ്വ​നാ​ഥ് ​പ​റ​ഞ്ഞു.​ ​വ്യാ​ഴാ​ഴ്ച​ ​രാ​വി​ലെ​ ​സ്‌​കൂ​ളി​ലേ​ക്ക് ​പോ​യ​ ​പെ​ൺ​കു​ട്ടി​ ​വൈ​കി​ട്ട് ​വ​രെ​ 16​കാ​ര​നൊ​പ്പ​മാ​യി​രു​ന്നു.​ ​വൈ​കി​ട്ട് ​മൂ​ന്നി​ന് ​ശേ​ഷ​മാ​ണ് ​കൊ​ല​പാ​ത​കം​ ​ന​ട​ന്ന​ ​നി​ല​മ്പൂ​ർ​ ​-​ ​ഷൊ​ർ​ണൂ​ർ​ ​റെ​യി​ൽ​പാ​ത​യി​ലെ​ ​തൊ​ടി​ക​പ്പു​ലം,​​​ ​വാ​ണി​യ​മ്പ​ലം​ ​സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ലെ​ ​പു​ള്ളി​പ്പാ​ട​ത്തെ​ ​റെ​യി​ൽ​വേ​ ​ട്രാ​ക്കി​ന് ​സ​മീ​പ​ത്തെ​ ​ആ​ളൊ​ഴി​ഞ്ഞ​ ​പ്ര​ദേ​ശ​ത്ത് ​എ​ത്തു​ന്ന​ത്.​ ​പെ​ൺ​കു​ട്ടി​യെ​ ​വ​ശീ​ക​രി​ച്ചാ​ണ് ​ഇ​വി​ടെ​ ​എ​ത്തി​ച്ച​ത്.​ ​മ​റ്റൊ​രാ​ളോ​ട് ​അ​ടു​പ്പ​മു​ണ്ടെ​ന്ന​ ​സം​ശ​യ​ത്തി​ൽ​ ​ഇ​വി​ടെ​ ​വ​ച്ചു​ണ്ടാ​യ​ ​വാ​ക്കേ​റ്റ​മാ​ണ് ​കൊ​ല​പാ​ത​ക​ത്തി​ൽ​ ​ക​ലാ​ശി​ച്ച​ത്.

പെ​രി​ന്ത​ൽ​മ​ണ്ണ​ ​ഡി​വൈ.​എ​സ്.​പി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​മാ​ണ് ​കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്.​ ​ബ​സു​ക​ൾ​ ​മാ​റി​ ​ക​യ​റി​യാ​ണ് ​ഇ​രു​വ​രും​ ​ക​രു​വാ​ര​ക്കു​ണ്ടി​ൽ​ ​നി​ന്ന് ​വ​ണ്ടൂ​രി​ലെ​ത്തി​യ​ത്.​ ​സി.​സി​ ​ടി.​വി​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പൊ​ലീ​സ് ​പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.​ ​ഇ​വ​രു​ടെ​ ​ബ​ന്ധം​ ​വീ​ട്ടു​കാ​ർ​ക്ക് ​അ​റി​യാ​മാ​യി​രു​ന്നു.​ ​കൊ​ല്ല​പ്പെ​ടും​ ​മു​മ്പ് 16​കാ​ര​ന്റെ​ ​ഫോ​ണി​ൽ​ ​നി​ന്നാ​ണ് ​വൈ​കാ​തെ​ ​വീ​ട്ടി​ലെ​ത്തു​മെ​ന്ന് ​പ​റ​ഞ്ഞ് ​പെ​ൺ​കു​ട്ടി​ ​അ​മ്മ​യെ​ ​വി​ളി​ച്ച​ത്.​ ​പെ​ൺ​കു​ട്ടി​ക്ക് ​മൊ​ബൈ​ൽ​ ​ഫോ​ണി​ല്ല.​ 16​കാ​ര​ൻ​ ​ശ​ല്യം​ ​ചെ​യ്യു​ന്ന​താ​യിപെ​ൺ​കു​ട്ടി​യു​ടെ​ ​വീ​ട്ടു​കാ​ർ​ ​നേ​ര​ത്തെ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യ​താ​യി​ ​പ​റ​യു​ന്നു​ണ്ട്.​ ​ഇ​ക്കാ​ര​ണങ്ങ​ളും അ​ന്വേ​ഷി​ക്കു​മെ​ന്ന് ​എ​സ്.​പി​ ​പ​റ​ഞ്ഞു.​ ​ജു​വ​നൈ​ൽ​ ​ജ​സ്റ്റി​സ് ​ബോ​ർ​ഡി​ന് ​മു​മ്പാ​കെ​ ​ഹാ​ജ​രാ​ക്കി​യ​ 16​കാ​ര​നെ​ ​കോ​ഴി​ക്കോ​ട് ​വെ​ള്ളി​മാ​ടു​‌​കു​ന്നി​ലെ​ ​ചി​ൽ​ഡ്ര​ൻ​സ് ​ഒ​ബ്സ​ർ​വേ​ഷ​ൻ​ ​ഹോ​മി​ലേ​ക്ക് ​മാ​റ്റി​യി​ട്ടു​ണ്ട്.​ ​ഏ​ഴ് ​വ​ർ​ഷ​ത്തി​ന് ​മു​ക​ളി​ൽ​ ​ത​ട​വ് ​ല​ഭി​ക്കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ള്ള​ ​കു​റ്റ​ങ്ങ​ളി​ലേ​ ​ജു​വൈ​ന​ൽ​ ​ജ​സ്റ്റി​സ് ​ആ​ക്ട് ​പ്ര​കാ​രം​ ​കു​ട്ടി​ക​ൾ​ക്കെ​തി​രെ​ ​എ​ഫ്.​ഐ.​ആ​ർ​ ​ഇ​ടാ​ൻ​ ​സാ​ധി​ക്കൂ.​ ​ഈ​ ​കേ​സി​ൽ​ ​എ​ഫ്.​ഐ.​ആ​ർ​ ​ഇ​ട്ടി​ട്ടു​ണ്ടെ​ന്ന് ​എ​സ്.​പി​ ​പ​റ​ഞ്ഞു.