അഞ്ച് പെെസ ചെലവില്ല; വീട്ടിൽ തന്നെ നല്ല കിടിലൻ ഷാമ്പൂ ഉണ്ടാക്കാം, മൂന്ന് സാധനങ്ങൾ മാത്രം മതി
ആരോഗ്യമുള്ള മുടി ആഗ്രഹിക്കാത്തവർ വളരെ കുറവാണ്. മുടിയുടെ സംരക്ഷണത്തിന് പല തരത്തിലുള്ള ഷാമ്പൂ ലഭ്യമാണ്. എന്നാൽ കെമിക്കൽ നിറഞ്ഞ ഷാമ്പൂകൾ പലപ്പോഴും മുടിക്ക് വലിയ ദോഷം ചെയ്യുന്നുവെന്ന് മനസിലാക്കുക. ആരോഗ്യമുള്ള മുടിക്ക് എപ്പോഴും പ്രകൃതിദത്തമായ രീതി പരീക്ഷിക്കുന്നതാണ് നല്ലത്. പ്രകൃതിദത്തമായ ഒരു ഷാമ്പൂ പരിചയപ്പെട്ടാലോ?
ചേരുവകൾ
- ഉലുവ
- ചെമ്പരത്തി പൂവ്
- ചെമ്പരത്തി ഇല
തയ്യാറാക്കുന്ന വിധം
ഉലുവ ആദ്യം ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. പിറ്റേദിവസം അതിലേയ്ക്ക് ചുവന്ന ചെമ്പരത്തിപ്പൂവിന്റെ ഇതളുകളും ചെമ്പരത്തിയുടെ ഇലകളും ചേർക്കാം. ശേഷം ഇത് നന്നായി തിളപ്പിച്ചെടുക്കുക. ഇത് തണുത്തശേഷം ഈ മിശ്രിതം അരച്ചെടുക്കുക. ഇനി ഇത് തലമുടിയിലും തലയോട്ടിയിലും പുരട്ടുക. ശേഷം അഞ്ച് മിനിട്ട് മൃദുവായി മസാജ് ചെയ്യാം. ഇനി കുറച്ച് നേരം ഇത് മുടിയിൽ വച്ച ശേഷം കഴുകി കളയാം. ആഴ്ചയിൽ ഒരു തവണ ഇങ്ങനെ ചെയ്യുന്നത് മുടി കൊഴിച്ചിൽ കുറച്ച് ആരോഗ്യമുള്ള മുടി വളരാൻ സഹായിക്കുന്നു. കൂടാതെ താരനും അകറ്റും. തലമുടിക്ക് ഏറ്റവും അനുയോജ്യമായ മികച്ച ക്ലെൻസറാണ് ഉലുവ. തലമുടി വരണ്ടുപോകാതിരിക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ മിനുസവും തിളക്കവുമുള്ള മുടിയും ലഭിക്കാൻ ഈ മിശ്രിതം ഉപയോഗിക്കാം. ചെമ്പരത്തി ഷാമ്പൂവിന്റെയും കണ്ടീഷ്ണറിന്റെയും ഗുണങ്ങൾ നൽകും.