അനന്തപുരം സഹകരണ സംഘം വാർഷികം

Sunday 18 January 2026 3:01 AM IST

തിരുവനന്തപുരം:അനന്തപുരം സഹകരണ സംഘം വാർഷികാഘോഷം മേയർ വി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. സ്ഥിര നിക്ഷേപം ശ്രീകണ്‌ഠേശ്വരം കൗൺസിലർ സുകന്യയുടെ കൈയിൽ നിന്ന് ഏറ്റുവാങ്ങി.വട്ടിയൂർക്കാവ് ബ്രാഞ്ച് ഹാളിൽ നടത്തിയ ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സ്റ്റേറ്റ് ഇന്റലക്ച്വൽ സെൽ കൺവീനർ യുവരാജ് ഗോകുൽ,മുൻ ബാങ്ക് പ്രസിഡന്റ് പി.സുധാകരൻ,വട്ടിയൂർകാവ് നഗർ സംഘചാലക് മോഹൻകുമാർ,എച്ച്.ഡി.എഫ്.സി. മാനേജർ അരുൺരവി,ഡിസ്ട്രിക് ഓപറേറ്റീവ് ബാങ്ക് മാനേജർ രാജേഷ്,കൗൺസിലർമാരായ സുമി ബാലു,നന്ദ ഭാർഗവ്, യമുന, സുഗതൻ, വിഷ്ണു മോഹൻ എന്നിവർ സംസാരിച്ചു.ബോർഡ് മെമ്പർ ബിനിത സ്വാഗതവും ബ്രാഞ്ച് മാനേജർ രചന നന്ദിയും പറഞ്ഞു.