പച്ചവേഷം അരങ്ങ് നിറഞ്ഞു

Sunday 18 January 2026 12:00 AM IST

തൃശൂർ: കഥകളിയിൽ അരങ്ങ് നിറഞ്ഞ് പച്ചവേഷം. ഹൈസ്‌കൂൾ വിഭാഗത്തിലാണ് പങ്കെടുത്ത ഭൂരിഭാഗം മത്സരാർത്ഥികളും പച്ചവേഷം തെരഞ്ഞെടുത്തത്. പച്ച,കത്തി,താടി,കരി,മിനുക്ക് എന്നിവയാണ് കഥകളി വേഷങ്ങളിൽ പ്രധാനമായുള്ളത്. പച്ച സാത്വീക കഥാപാത്രങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. സത്വഗുണ പ്രധാനമായ രാജാക്കന്മാരെ പച്ച വേഷത്തിലാണ് കഥകളിയിൽ അവതരിപ്പിക്കുന്നത്. നളൻ, പുഷ്‌ക്കരൻ, രുഗ്മാംഗദൻ, അർജുനൻ , ഭീമൻ, കർണ്ണൻ, ഇന്ദ്രൻ, ധർമ്മപുത്രർ, ഹരിശ്ചന്ദ്രൻ, കൃഷ്ണൻ, ശ്രീരാമൻ, കചൻ, ദക്ഷൻ തുടങ്ങിയ കഥാപാത്രങ്ങളെല്ലാം പച്ചവേഷങ്ങളിലാണ് അരങ്ങിലെത്തുന്നത്. എല്ലാവർക്കും എ ഗ്രേഡും ലഭിച്ചു.

ആസ്വദിക്കാൻ സദനം കൃഷ്ണൻകുട്ടിയാശാനും

കലോത്സവ വേദിയിലെ ഒരറ്റത്ത് ഇരുന്ന് കഥകളി ആസ്വദിച്ച് സദനം കൃഷ്ണൻകുട്ടിയാശാനും. ഇതിനിടയിൽ തന്റെ അരികിലെത്തുന്നവർക്ക് രണ്ടു കയ്യും തലയിൽവച്ച് അനുഗ്രഹവും നൽകും. ഇരുപത് വർഷത്തോളമായി മുടങ്ങാതെ കലോത്സവവേദിയിലെത്താറുണ്ടെന്ന് അദ്ദേഹം കൗമുദിയോട് പറഞ്ഞു. പെൺകുട്ടികൾ ഈ രംഗത്തേക്ക് കടന്നു വരുന്നത് ഏറെ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.

ഗു​രു​ ​യു​ട്യൂ​ബ്,​ ​അ​ന​ന്യ​യ്ക്ക് ​മൂ​ന്ന് ​എ​ ​ഗ്രേ​ഡ്

തൃ​ശൂ​ർ​:​ ​മാ​പ്പി​ള​പ്പാ​ട്ടി​ലും​ ​ഉ​റു​ദു​പ​ദ്യം​ ​ചൊ​ല്ല​ലി​ലും​ ​യൂ​ട്യൂ​ബാ​ണ് ​അ​ന​ന്യ​യു​ടെ​ ​ഗു​രു.​ ​ഉ​ച്ഛാ​ര​ണ​ശു​ദ്ധി​ ​ഏ​റെ​വേ​ണ്ട​ ​പ​ദ്യം​ ​ചൊ​ല്ല​ലി​ലും​ ​പാ​ട്ടി​ലും​ ​ചി​ല​ ​തി​രു​ത്ത​ലു​ക​ൾ​ക്ക് ​വി​ദ​ഗ്ദ്ധ​രും​ ​സ​ഹാ​യി​ച്ചു.​ ​അ​ദ്ധ്യാ​പ​ക​നാ​യ​ ​സ​ന​ൽ​ ​ശ​ശീ​ന്ദ്ര​ന്റെ​ ​ശി​ക്ഷ​ണ​ത്തി​ൽ​ ​സം​ഘ​ഗാ​ന​വും​ ​ചി​ട്ട​പ്പെ​ടു​ത്തി​ ​ക​ലോ​ത്സ​വ​ത്തി​നെ​ത്തി.​ ​ഒ​ടു​വി​ൽ​ ​ഫ​ലം​ ​വ​ന്ന​പ്പോ​ൾ​ ​എ​ല്ലാ​ത്തി​ലും​ ​അ​ന​ന്യ​ക്ക് ​എ​ ​ഗ്രേ​ഡ്.​ ​ആ​ല​പ്പു​ഴ​ ​ക​ല​വൂ​ർ​ ​ജി.​എ​ച്ച്.​എ​സ്.​എ​സി​ലെ​ ​പ​ന്ത്ര​ണ്ടാം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​നി​യും​ ​ബി​നു​ ​-​ ​ഷാ​ൽ​ബി​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​ളു​മാ​ണ്.

'​കേ​ര​ള​കൗ​മു​ദി​ ​അ​ടി​ക്കു​റി​പ്പ്'​ ​മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് ഡോ.​സി.​വി.​കൃ​ഷ്ണ​ൻ​ ​സ​മ്മാ​നം​ ​ന​ൽ​കി

തൃ​ശൂ​ർ​:​ ​സം​സ്ഥാ​ന​ ​സ്‌​കൂ​ൾ​ ​ക​ലോ​ത്സ​വ​ത്തി​ന്റെ​ ​പ്ര​ധാ​ന​വേ​ദി​ക്ക് ​സ​മീ​പ​മു​ള്ള​ ​കേ​ര​ള​കൗ​മു​ദി​ ​സ്റ്റാ​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​'​കേ​ര​ള​കൗ​മു​ദി​ ​അ​ടി​ക്കു​റി​പ്പ്'​ ​മ​ത്സ​ര​ത്തി​ൽ​ ​വി​ജ​യി​ക്ക് ​വി​ദ്യാ​ഭ്യാ​സ​ ​വി​ച​ക്ഷ​ണ​നും​ ​ലോ​ക​പ്ര​ശ​സ്ത​ ​അ​ദ്ധ്യാ​പ​ക​നും​ ​ശാ​സ്ത്ര​ജ്ഞ​നു​മാ​യ​ ​ഡോ.​ ​സി.​വി.​കൃ​ഷ്ണ​ൻ​ ​സ​മ്മാ​നം​ ​ന​ൽ​കി.​ ​ആ​ല​പ്പു​ഴ​ ​സ്വ​ദേ​ശി​നി​ ​ല​ക്ഷ്മി​ ​ബി​ ​നാ​യ​ർ​ക്കു​വേ​ണ്ടി​ ​ക​ണി​ച്ചു​കു​ള​ങ്ങ​ര​ ​വി.​എ​ച്ച്.​എ​സ്.​എ​സി​ലെ​ ​അ​ദ്ധ്യാ​പ​ക​ൻ​ ​ബാ​ബു​ ​രാ​മ​ച​ന്ദ്ര​ൻ​ ​സ​മ്മാ​നം​ ​ഏ​റ്റു​വാ​ങ്ങി.​ ​ഇ​ന്ന​ല​ത്തെ​ ​ന​റു​ക്കെ​ടു​പ്പ് ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​എ.​പ്ര​സാ​ദ് ​നി​ർ​വ​ഹി​ച്ചു.​ ​ടി.​ജെ.​സ​നീ​ഷ്‌​കു​മാ​ർ​ ​എം.​എ​ൽ.​എ​യും​ ​അ​മ​ല​ ​ആ​ശു​പ​ത്രി​ ​പി.​ആ​ർ.​ഒ.​ ​ജോ​സ​ഫ് ​വ​ർ​ഗീ​സും​ ​സ​ന്നി​ഹി​ത​രാ​യി.

ഇ​ന്ന​ല​ത്തെ​ ​വി​ജ​യി​:​ ​കെ.​എ​ച്ച്.​റ​ഷീദ

മു​ത്ത​ച്ഛ​ന്റെ​ ​പാ​ത​യി​ൽ​ ​ത​ബ​ല​ ​വി​സ്മ​യം​ ​തീ​ർ​ത്ത് ​ക്രി​സ്റ്റി

തൃ​ശൂ​ർ​:​ ​മു​ത്ത​ച്ഛ​ന്റെ​ ​പാ​ത​യി​ൽ​ ​ത​ബ​ല​യി​ൽ​ ​വി​സ്മ​യം​ ​തീ​ർ​ത്ത് ​ക്രി​സ്റ്റി​ ​ആ​ന്റ​ണി​ ​ജോ​ർ​ജ്.​ ​തു​ട​ർ​ച്ച​യാ​യി​ ​മൂ​ന്നാം​ ​ത​വ​ണ​യാ​ണ് ​സം​സ്ഥാ​ന​ ​ക​ലോ​ത്സ​വ​ത്തി​ൽ​ ​എ​ ​ഗ്രേ​ഡ് ​നേ​ട്ടം.​ ​ഇ​ട​പ്പ​ള്ളി​ ​സെ​ന്റ് ​ജോ​ർ​ജ് ​ഹൈ​സ്‌​കൂ​ളി​ലെ​ ​പ​ത്താം​ ​ത​രം​ ​വി​ദ്യാ​ർ​ത്ഥി​യാ​ണ്. ത​ബ​ല​ ​ആ​ർ​ട്ടി​സ്റ്റാ​യി​രു​ന്ന​ ​അ​പ്പാ​പ്പ​ന്റെ​ ​വാ​ദ​നം​ ​കേ​ട്ടാ​ണ് ​കൊ​ച്ചു​നാ​ളി​ലേ​ ​ക്രി​സ്റ്റി​ ​വ​ള​ർ​ന്ന​ത്.​ ​ഇ​ട​പ്പ​ള്ളി​യി​ലെ​ ​ശെ​ൽ​വ​ൻ​ ​കൃ​ഷ്ണ​ന് ​കീ​ഴി​ൽ​ ​പ​ഠ​നം​ ​ആ​രം​ഭി​ച്ചു. ഇ​ട​പ്പ​ള്ളി​ ​ബി.​എം.​ആ​ർ.​എ​ ​റോ​ഡി​ൽ​ ​വേ​ലി​ക്ക​ക​ത്ത് ​മി​ഥു​ൻ​ ​ജോ​ർ​ജ് ​-​ ​റോ​സ​മ്മ​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​നാ​ണ്.​ ​ബ്ലെ​സി,​ ​അ​ൽ​ഫോ​ൺ​സ് ​എ​ന്നി​വ​രാ​ണ് ​സ​ഹോ​ദ​ര​ങ്ങ​ൾ.