ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ
Monday 19 January 2026 12:05 AM IST
കൊല്ലം: നിരവധി കേസുകളിൽ പ്രതിയായ യുവാവ് 208 ഗ്രാം ഹാഷിഷ് ഓയിലുമായി എക്സൈസിന്റെ പിടിയിലായി. പത്തനംതിട്ട ഏനാദിമംഗലം കുന്നിടമുറി ഉഷഭവനത്തിൽ ഉമേഷ് കൃഷ്ണയാണ് (38) പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന അടൂർ ഏഴംകുളം പാറവിള വീട്ടിൽ വിനീത് ഓടി രക്ഷപ്പെട്ടു. തേവലക്കരയിൽ വച്ചാണ് ഉമേഷ് കൃഷ്ണയെ പിടികൂടിയത്. ഓപ്പറേഷൻ റെഡ് സോണിന്റെ ഭാഗമായി പത്തനാപുരം എക്സൈസ് റേഞ്ച് ടീമും കൊല്ലം എക്സൈസ് ഇന്റലിജൻസ് വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തിയത്. പത്തനാപുരം എക്‌സൈസ് ഇൻസ്‌പെക്ടർ എസ്. ഷിജിന, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ വി. സുനിൽ കുമാർ, വൈ. അനിൽ, സന്തോഷ് വർഗീസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഗോപൻ മുരളി, സി.എം. റോബി, അരുൺ ബാബു, കിരൺകുമാർ, വിനീഷ് വിശ്വനാഥ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.