ഡ്യൂട്ടി ഡോക്ടറെ അസഭ്യം വിളിച്ച സംഭവം; യുവാവ് അറസ്റ്റിൽ

Sunday 18 January 2026 3:29 AM IST

മലയിൻകീഴ്: മലയിൻകീഴ് താലൂക്കാശുപത്രി ഡോക്ടറെ അസഭ്യം വിളിച്ച സംഭവത്തിൽ, പൂവാർ കരുംകുളം പാമ്പുകാല മള്ളിക്കലിൽ എസ്.ആദർശിനെ (30) മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു.ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് അപകടത്തിൽ പരിക്കേറ്റ് ആദർശ് താലൂക്ക് ആശുപത്രിയിലെത്തി.ഈ സമയം ഡ്യൂട്ടി ഡോക്ടറായ സ്വപ്നയെ സീറ്റിൽ കാണാതായതോടെ പ്രകോപിതനായി ഇയാൾ അസഭ്യം വിളിക്കുകയായിരുന്നു.

ആദർശ് മദ്യലഹരിയിലായിരുന്നതായി പൊലീസ് പറഞ്ഞു.ആശുപത്രി അധികൃതരുടെ പരാതിയിൽ സ്ഥലത്ത് നിന്ന് പ്രതിയെ പൊലീസ് വെള്ളിയാഴ്ച തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.