അതിരമ്പുഴ പെരുന്നാൾ :കൊടിയേറ്റ് നാളെ

Sunday 18 January 2026 1:23 AM IST

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരിസ് ഫെറോന പള്ളിയിൽ സെബസ്ത്യാനോസിന്റെ തിരുനാളിന് നാളെ കൊടിയേറും. 24, 25 തീയതികളിലാണ് പ്രധാന തിരുനാൾ. 25 രാത്രി എട്ടിനാണ് വെടിക്കെട്ട്. ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരണത്തോടെ പെരുന്നാൾ സമാപിക്കും. നാളെ രാവിലെ 7.15ന് വികാരി ഫാ.മാത്യു പടിഞ്ഞാറെക്കുറ്റ് കൊടിയേറ്റ് നിർവഹിക്കും. മാർ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം 20ന് രാവിലെ ഒമ്പതിന് ചെറിയ പള്ളിയിൽ പ്രതിഷ്ഠിക്കും. 24ന് രാത്രി വരെ ചെറിയ പള്ളിയിൽ തിരുസ്വരൂപം കണ്ടുവണങ്ങാൻ സാധിക്കും. 20ന് വടക്ക് ഭാഗക്കാരുടെയും 21ന് പടിഞ്ഞാറ്റും ഭാഗത്തിന്റെയും, 22ന് തെക്കുംഭാഗത്തിന്റേയും,23ന് കിഴക്കും ഭാഗത്തിന്റെയും ദേശക്കഴുന്ന് നടക്കും.

24ന് വൈകിട്ട് ആറിന് ആഘോഷമായ നഗരപ്രദക്ഷിണം വലിയ പള്ളിയിൽ നിന്നും ആരംഭിച്ച് ചെറിയ പള്ളിയിൽ എത്തും. അവിടെ നിന്ന് തിരുസരൂപവുമായിട്ടുള്ള പ്രദക്ഷീണം വലിയ പള്ളിയിലേക്ക് നീങ്ങും .

25ന് വൈകിട്ട് 5.30ന് വലിയ പള്ളിയിൽ നിന്നും തിരുനാൾ പ്രദക്ഷിണം, രാത്രി 8ന് വെടിക്കെട്ട് .

27 ന് നാടകവും 28,​29,​30 തീയതികളിൽ ഗാനമേളയും അരങ്ങേറും.

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകി.അസി.വികാരി ഫാ.അനീഷ് കാമിച്ചേരി,​ പള്ളി ട്രസ്റ്റി തോമസ് ജോസഫ് പൂതുശ്ശേരി, മീഡിയ കൺവീനർ ജയ്സൺ ഞൊങ്ങിണിയിൽ, പാരിഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പി ജോസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.