പ്രായപൂർത്തിയാകാത്ത മകനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട് യുവതി,​ വിവാഹ മോചന ഹർജി നൽകി ഭർത്താവ്

Sunday 18 January 2026 1:54 AM IST

ഫ്ലോറിഡ: പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗികബന്ധം പുലർത്തിയ യുവതിയിൽ നിന്ന് വിവാഹ മോചന വേണമെന്ന് ആവശ്യപ്പെട്ട് ഭർത്താവിന്റെ ഹർജി. ഭർത്താവിന്റെ 15കാരനായ മകനുമായി രണ്ടാനമ്മയായ അലക്സിസ് വോൺ യേറ്റ്സ് (35)​ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ഈ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് ഭർത്താവ് ഡേവിഡ് യേറ്റ്സ് വിവാഹ മോചന ഹർജി നൽകിയിരിക്കുന്നത്.

2024ൽ ഡേവിഡ് യേറ്റ്സ് വീട്ടിലെത്തിയപ്പോൾ മകനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ഭാര്യയെയാണ് കണ്ടത്. സംഭവത്തെ കുറിച്ച് ഡേവിഡ് പൊലീസിൽ പരാതി നൽകിയിരുന്നില്ല. രണ്ടാനമ്മ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായി കുട്ടി ബന്ധുക്കളിൽ ചിലരോട് പറഞ്ഞിരുന്നു. വിവരം അറിഞ്ഞ കുടുംബാംഗങ്ങളിലൊരാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പ്രതിക്ക് കോടതി ശിക്ഷ വിധിക്കുന്നതിനിടെ രണ്ടാനമ്മയെ പീഡോഫൈൽ എന്ന് വിളിച്ചിരുന്നു. 2017ലാണ് അലക്സിസ് വോൺ യേറ്റ്സും ഡേവിഡും വിവാഹിതരായത്. മുൻബന്ധങ്ങളിൽ ഇരുവർ‌ക്കും കുട്ടികളുണ്ട്. കൂടാതെ ഈ ബന്ധത്തിലും ഇവർക്ക് രണ്ട് കുട്ടികളുണ്ട്.