റെയിൽ ട്രാക്കിൽ ആത്മഹത്യക്ക് ശ്രമിച്ചയാളെ രക്ഷിച്ചു
Sunday 18 January 2026 3:30 AM IST
തൃശൂർ: റെയിൽവേ സ്റ്റേഷനിൽ നിറുത്തിയിട്ട ടെയിനിന് മുൻപിലെ ട്രാക്കിൽ കിടന്ന് ആത്മഹത്യക്ക് ശ്രമിച്ചയാളെ രക്ഷിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ഒന്നാം പ്‌ളാറ്റ്‌ഫോമിൽ എത്തിയ 12201 ഗരീബ് രഥ് ട്രെയിൻ പുറപ്പെടുന്നതിന് മുൻപായിരുന്നു സംഭവം. ട്രെയിനിന് സിഗ്നൽ കൊടുത്ത ശേഷമാണ് ട്രാക്കിൽ കിടക്കുന്നയാളെ കണ്ടത്. ഉടൻ ചങ്ങല വലിച്ച് ട്രെയിൻ നിറുത്തിച്ച ശേഷം ഭക്ഷണ വിതരണക്കാരായ യുവാക്കളാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ട്രെയിനുകളിൽ മുൻപ് വിൽപ്പന നടത്തിയിരുന്ന വെണ്ടറാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു.