2046ൽ കൊച്ചി; മസ്തിഷ്ക മരണം ടീസർ

Monday 19 January 2026 6:03 AM IST

ക്രിഷാന്ദ് സംവിധാനം ചെയ്യുന്ന "മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ്" ടീസർ പുറത്ത്. 2046ലെ കൊച്ചി നഗരത്തിന്റെ (നിയോ കൊച്ചി) പശ്‌ചാത്തലത്തിലാണ്‌ ചിത്രം അവതരിപ്പിക്കുന്നത്. സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ താരങ്ങൾ എല്ലാം കൗതുകം പകർന്ന് വേറിട്ട വേഷപ്പകർച്ചയിലാണ്. ഏറെ മാഡ്‌നെസ്സ് നിറഞ്ഞ അവതരണ ശൈലിയാണ് ചിത്രം സ്വീകരിച്ചിരിക്കുന്നതെന്നു ടീസർ കാണിച്ചു തരുന്നു. രജിഷ വിജയൻ, നിരഞ്ജ് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലിം , ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ് എന്നിവർ നിർണായക വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൽ, സഞ്ജു ശിവറാം അതിഥി താരമായും എത്തുന്നുണ്ട്.

അജിത് വിനായക ഫിലിംസ്, ക്രിഷാന്ദ് ഫിലിംസ് എന്നീ ബാനറിൽ നിർമ്മിക്കുന്ന ചിത്രം അടുത്ത മാസം തിയേറ്ററിൽ എത്തും. ചിത്രത്തിന്റെ രണ്ടാം ഭാഗം ജൂലായിൽ ചിത്രീകരണം ആരംഭിക്കും. ഛായാഗ്രഹണം- പ്രയാഗ് മുകുന്ദൻ, സംഗീതം- വർക്കി, എഡിറ്റർ- ക്രിഷാന്ദ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- ക്രിഷാന്ദ്, ആൽവിൻ ജോസഫ്, പി.ആർ. ഒ- ശബരി