തെറ്റിദ്ധരിപ്പിക്കുന്നു : ഫ്രാൻസിസ് ജോർജ്

Monday 19 January 2026 12:12 AM IST

കോട്ടയം : ഇടതുമുന്നണിയിൽ ഉന്നയിച്ച പ്രശ്നങ്ങൾക്കെല്ലാം സംസ്ഥാന സർക്കാരിനെക്കൊണ്ട് പരിഹാരം കാണാൻ സാധിച്ചെന്ന കേരളാ കോൺഗ്രസ് എമ്മിന്റെ അവകാശവാദം പൊള്ളയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ളതുമാണന്ന് ഫ്രാൻസിസ് ജോർജ് എം.പി. ഭിന്നശേഷി നിയമന സംവരണ വിഷയത്തിൽ എൻ.എസ്.എസ് മാനേജ്മെന്റിന് ലഭിച്ച സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാതെ വീണ്ടും സുപ്രീംകോടതിയെ സംസ്ഥാന സർക്കാർ സമീപിക്കുന്നതിനെ ന്യായീകരിക്കുന്നത് രാഷ്ട്രീയ ഗതികേടാണ്. വന്യജീവി ആക്രമണം തടയാൻ നിയമം നിർമ്മിച്ചെന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

ശബരിമല സ്വർണ്ണക്കൊള്ളയിൽ കേരള കോൺഗ്രസ് (എം) യാതൊരു നിലപാടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.