നഷ്ടക്കയത്തിൽ കുമരകം കുമ്മായ സഹകരണ സംഘം........ സർക്കാർ കൈെയൊഴിഞ്ഞു, ഇതും പൂട്ടിക്കെട്ടണോ
കോട്ടയം : സർക്കാരിന്റെ നിഷേധാത്മക സമീപനവും, സ്വകാര്യ വ്യക്തികളുടെ കടന്നുകയറ്റവും കാരണം ജില്ലയിലെ ഏക കുമ്മായ വ്യവസായ സഹകരണ സംഘമായ കുമരകം സംഘം പ്രതിസന്ധിയിൽ. ഉത്പാദനവും വിപണനവും കുറഞ്ഞതോടെ പ്രവർത്തനം നിറുത്തേണ്ട ഗുരുതര സാഹചര്യമാണ്. സർക്കാരിൽ നിന്ന് സംഘങ്ങൾക്ക് ഗ്രാന്റ് അനുവദിക്കുന്നുണ്ടെങ്കിലും ലഭിച്ചിട്ടില്ല. 2018 പ്രളയകാലത്തുണ്ടായ നഷ്ടവും ലഭിച്ചില്ല. സർക്കാർ സഹകരണ മേഖലയിൽ നിന്നുള്ള സംഘങ്ങളിൽ നിന്ന് കുമ്മായം വാങ്ങി നൽകിയാൽ സംഘങ്ങൾക്ക് കരകയറാം. കുമരകം, അയ്മനം സഹകരണ ബാങ്കുകൾ മാത്രമാണ് സംഘത്തിൽ നിന്ന് കുമ്മായം എടുക്കുന്നത്.
സ്വകാര്യ ഫാക്ടറികളെ ചേർത്തുപിടിച്ച് ആലപ്പുഴ, മണ്ണഞ്ചേരി എന്നിവിടങ്ങളിൽ വില കുറച്ചാണ് കുമ്മായം വിൽക്കുന്നത്. സംഘത്തിൽ ടാക്‌സ് ഉൾപ്പെടെ പത്ത് കിലോയ്ക്ക് 150 രൂപയാണ് വില. ഇവയിൽ നിന്ന് വില കുറച്ചാണ് സ്വകാര്യ ഫാക്ടറിയുടെ വില്പന. സർക്കാർ സഹകരണ ബാങ്കുകൾ വഴിയാണ് കൃഷി ആവശ്യത്തിനായി കർഷകർക്ക് കുമ്മായം വിതരണം ചെയ്യുന്നത്. സ്വകാര്യ ഫാക്ടറികളിൽ നിന്നാണ് ഇത് എടുക്കുന്നത്. നീറ്റുകക്കാ, ഡോളോമൈറ്റ്, കടൽക്കക്കയുടെ ചിപ്പി എന്നിവ മിക്‌സ് ചെയ്താണ് വില്പന. വിലക്കുറവായതിനാൽ താത്പര്യം ഇതിനോടാണ്.
''വ്യവസായ വകുപ്പിന്റെ കീഴിലാണ് കുമ്മായ സംഘം പ്രവർത്തിക്കുന്നത്. പുനരുദ്ധാരണ ഗ്രാന്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയെങ്കിലും നടപടിയില്ല.
-(പി.കെ സുധീർ, കുമരകം സംഘം സെക്രട്ടറി ഇൻ ചാർജ് )
സ്ഥിരം : 35 തൊഴിലാളികൾ