ഡോ.കെ.ലൈലാസിന് അവാർഡ്
Monday 19 January 2026 1:14 AM IST
തിരുവനന്തപുരം: ഗാലറി ഒഫ് നേച്ചർ ഹ്യൂമൻ ആൻഡ് നേച്ചർ വെൽഫെയർ ഓർഗനൈസേഷൻ ഏർപ്പെടുത്തിയ മികച്ച കലാ സാഹിത്യ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവർത്തകനുള്ള അവാർഡ് ഡോ.കെ.ലൈലാസിന്. കള്ളിക്കാട് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എസ്.വി.ഷിജു നായർ അവാർഡ് നൽകി. സംവിധായകൻ ജിതിൻ കെ.ജോസ്,കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ്,റിട്ട.ജില്ലാ ജഡ്ജ് എ.കെ.ഗോപകുമാർ,സുമേഷ് കോട്ടൂർ എന്നിവർ പങ്കെടുത്തു.