ഡോ.എ.പി.മജീദ് ഖാൻ അനുസ്‌മരണം

Monday 19 January 2026 1:14 AM IST

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതിയുടെ നേതൃത്വത്തിൽ നടന്ന ഡോ.എ.പി.മജീദ് ഖാൻ അനുസ്മരണം രൂപീകരണ സമിതി ജനറൽ സെക്രട്ടറി അഡ്വ.ആ‌‌ർ.ടി.പ്രദീപ് ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ ജി.ബാലകൃഷ്ണപിള്ള അദ്ധ്യക്ഷനായിരുന്നു. ജില്ലാ രൂപീകരണ സമിതി ഉന്നതാധികാര സമിതി അംഗങ്ങളായ എൻ.ആർ.സി നായർ,നെയ്യാറ്റിൻകര ജയചന്ദ്രൻ,ഡോ.നാരായണ റാവു,ബാലരാമപുരം നിസ്താർ,ധനുവച്ചപുരം സുകുമാരൻ,അഡ്വ.പ്രിയങ്കാ ഫാത്തിമ,ഹയറുന്നീസാ ബീവി,കവളാകുളം ശ്രീകുമാർ,ജയകുമാർ തുടങ്ങിയർ പങ്കെടുത്തു.