കാഫ് സ്കൂൾ ഒഫ് എക്സലൻസ്
Monday 19 January 2026 1:14 AM IST
അമ്പലത്തറ: അമ്പലത്തറയിൽ പ്രവർത്തിക്കുന്ന കാഫ് സ്കൂൾ ഒഫ് എക്സലൻസിന്റെ ഒന്നാം വാർഷികം വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു.കാഫ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ യുവ ഡോക്ടർ ഖദീജ ഉദ്ഘാടനം ചെയ്തു.
അക്കാഡമിക് ചെയർമാൻ ഡോ.സി.കെ അദ്ധ്യക്ഷനായിരുന്നു.
കേരള യൂണിവേഴ്സിറ്റി മുൻ ലീഗൽ അഡ്വൈസർ അഡ്വ.അബ്ദുൽ കരീം,കേരള യൂണിവേഴ്സിറ്റി പ്രൊഫസർ ഫിറോസ് ഖാൻ,അഡ്വ എ.എം.കെ. നൗഫൽ,ഹാജ മുഹമ്മദ്,കാഫ് ചെയർമാൻ ഹാഫിസ് നിഷാദ് റഷാദി,സെക്രട്ടറി അഷ്കർ ഷാ ബാഖവി,സജാദ്.എ,പ്രിൻസിപ്പൽ ഡോ.ശബാന,ഡോ.അന്നപൂർണ്ണ തുടങ്ങിയവർ പങ്കെടുത്തു.കാഫ് വിദ്യാർത്ഥികളുടെ കലാ സാഹിത്യ മത്സരങ്ങൾ നടന്നു.വിവിധ പരിപാടികളിൽ സമ്മാനർഹരായ കുട്ടികളെ അനുമോദിച്ചു.