നോവൽ അവതരണം

Monday 19 January 2026 1:14 AM IST

കല്ലമ്പലം: മാവിന്മൂട് നവോദയം ഗ്രന്ഥശാല പ്രതിമാസ പരിപാടിയുടെ ഭാഗമായി 2025ലെ വയലാർ അവാർഡ് നേടിയ ഇ.സന്തോഷ്‌കുമാറിന്റെ 'തപോമയിയുടെ അച്ഛൻ' എന്ന നോവലിന്റെ അവതരണവും ചർച്ചയും നടന്നു.

ജി.എസ്‌.താരാമോൾ പുസ്തകം അവതരിപ്പിച്ചു. ഗ്രന്ഥശാല പ്രസിഡന്റ്‌ എൻ.രവീന്ദ്രൻ അദ്ധ്യക്ഷനായി. എ.വി. ബാഹുലേയൻ,കവി ശശി മാവിൻമൂട്,എസ്‌. മധുസൂദനക്കുറുപ്പ്,സുഷമ.എസ്‌.ചിറക്കര,ഭുവനേന്ദ്രൻ നായർ,രോഷ്നി ഉണ്ണിത്താൻ,സെക്രട്ടറി ബി.രാജലാൽ,സതീശൻ നായർ തുടങ്ങിയവർ പങ്കെടുത്തു.