ആദരിച്ചു
Monday 19 January 2026 1:14 AM IST
തിരുവനന്തപുരം: ഡോ.ആൽവിൻ ജോസിന് കാഫ് ആദരവ് നൽകി.സംഗീതത്തിലെ രണ്ടക്ഷരം കൊണ്ട് ഗാനം രചിച്ച് ലിംഗ ബുക്ക് ഒഫ് ഇന്ത്യ തുടങ്ങിയ ഗിന്നസ് റെക്കാഡുകൾ നേടിയതിനാണ് ആദരവ്. കാഫിന്റെ വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി നടന്ന പരിപാടിയിൽ എസ്.ശ്രീജിത്ത് ഐ.പി.എസ്,പദ്മശ്രീ ഡോ.കെ.ഓമനക്കുട്ടി,പ്രൊഫ.പാൽക്കുളങ്ങര അംബികാദേവി,ആശാ അജയ്,വിജയ്‌കരുൺ,ജി.അശോക് കുമാർ,
വിവേകാനന്ദൻ നായർ,അപർണ രാജീവ്,സിനിമ നിർമ്മാതാവ് എം.രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.