രജിസ്ട്രേഷൻ ആരംഭിച്ചു
Monday 19 January 2026 1:18 AM IST
തിരുവനന്തപുരം: സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിൽ പാപ്പനംകോട് പ്രവർത്തിക്കുന്ന കെ.എ.എസ്.ഇ ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തിലെ ബാച്ചിംഗ് പ്ലാന്റ് ഓപ്പറേറ്റർ കോഴ്സിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. ഏതെങ്കിലും ട്രേഡിൽ ഐ.ടി.ഐ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. 210 മണിക്കൂറാണ് കോഴ്സിന്റെ ദൈർഘ്യം. യോഗ്യതയുള്ളവർ രജിസ്ട്രേഷനായി 9188910569 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യുക. അവസാന തീയതി ഫെബ്രുവരി 2. ആദ്യം രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മുൻഗണന അടിസ്ഥാനത്തിൽ സ്കോളർഷിപ്പോടെ കോഴ്സിന് ചേരാം.