സംസ്ഥാന പഠന ശിബിരം
Monday 19 January 2026 12:18 AM IST
കോട്ടയം: ഏഷ്യനെറ്റ് എംപ്ലോയീസ് സംഘ് സംസ്ഥാന പഠന ശിബിരം ഭരണങ്ങാനം ഓശാന മൗണ്ടിൽ ആരംഭിച്ചു.
ബി.എം.എസ് ദേശീയ സെക്രട്ടറി വി.രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഭിലാഷ് ചന്ദ്ര മോഹൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ദീപക് കെ.എം, ബി.എം.എസ് സംസ്ഥാന സെക്രട്ടറി സിബി വർഗ്ഗീസ്, ജില്ലാ സെക്രട്ടറി പി.ആർ.രാജീവ്, കെ.എൻ.മോഹനൻ, കെ.ശ്രീകാന്ത് തുടങ്ങിയവർ പങ്കെടുത്തു. ദേശീയ സമിതിയംഗങ്ങളായ ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ , കെ.കെ.വിജയകുമാർ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.