വാർഷികാഘോഷം, യാത്രഅയപ്പ്

Monday 19 January 2026 1:18 AM IST

പാമ്പാടി: വെള്ളൂർ ഗവ.പി.ടി.എം എച്ച്.എസ്.എസ് സ്‌കൂളിന്റെ വാർഷികാഘോഷവും യാത്രഅയപ്പ് സമ്മേളനവും ജില്ലാ പഞ്ചായത്ത് മെമ്പർ പി.എസ്.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.കെ രതീഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെയ്ജി പാലക്കലോടി മുഖ്യപ്രഭാഷണം നടത്തി. ഹയർ സെക്കൻഡറി വിഭാഗം അദ്ധ്യാപിക മിനി ജോണിന് യാത്രഅയപ്പ് നൽകി. സോമനാഥ പണിക്കർ എൻഡോവ്‌മെന്റ് വിതരണം നിർവഹിച്ചു. ഷീല കുര്യൻ, റോബിൻസൺ തോംസൺ, നവീൻ ഇഞ്ചക്കാട്ട്, ഫാ.ലിബിൻ കുര്യാക്കോസ്, ഫാ.തോമസ് ജെയിംസ്, എസ്.രാജീവ്, ജിനു എം.സക്കറിയ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പാൾ എം.ഡി ബിജു സ്വാഗതവും ഹെഡ്മിസ്ട്രസ് ജി.ഷീല നന്ദിയും പറഞ്ഞു.