ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
Monday 19 January 2026 12:19 AM IST
മുണ്ടക്കയം : അയ്യപ്പകോപമാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ ഇടത് പരാജയത്തിന് കാരണ മെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ടോമി കല്ലാനി. തിരുകൊച്ചി തോട്ടം തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ ജനറൽ സെക്രട്ടറി കെ.കെ. ജനാർദ്ധനൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.സിറിയക് തോമസ്, ബി ജയചന്ദ്രൻ , ഓലിക്കൽ സുരേഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. പി.ജീരാജ്, മിനി സാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി.തോമസ്, ബിനു മറ്റക്കര, പ്രകാശ് പുളിക്കൽ, നൗഷാദ് വെംബ്ലി, സിനിമോൾ തടത്തിൽ, റോസമ്മ ജോൺ, അനീറ്റമോൾ, വി.ടി. അയൂബ് ഖാൻ എന്നിവർ സംസാരിച്ചു..