സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പ്

Monday 19 January 2026 12:19 AM IST

തമ്പലക്കാട് : സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പും സ്‌കൂൾ കുട്ടികൾക്കുള്ള കണ്ണടവിതരണവും 19 ന് ഉച്ചകഴിഞ്ഞ് 2 മുതൽ 4.30 വരെ തമ്പലക്കാട് ഗവ.എൽ.പി.എസിൽ നടക്കും. തമ്പലക്കാട് ഗവ.എൽ.പി.എസിന്റെയും ലയൺസ് ക്ലബിന്റെയും ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്റർ (അമിതാ ഐ കെയർ തിരുവല്ല) എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ്. കാഞ്ഞിരപ്പള്ളി പഞ്ചായത്തംഗം അമ്പിളി ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് ശ്രീജ അരുൺ അദ്ധ്യക്ഷത വഹിക്കും. ക്യാമ്പ് കോ-ഓർഡിനേറ്റർ ശ്രീജിത്ത് തമ്പി വിശദീകരണം നടത്തും. കെ.ഡി സിന്ധു സ്വാഗതവും, കെ.എൻ ബിന്ദുമോൾ നന്ദിയും പറയും.