എ.എം. മുഹമ്മദ്

Sunday 18 January 2026 7:54 PM IST

മരട്: വൈറ്റില ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം തെരുവിൽപറമ്പിൽ എ.എം. മുഹമ്മദ് (79) നിര്യാതനായി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മരടിലെ സ്ഥാപക നേതാക്കളിൽ ഒരാളും 50 വർഷത്തിലേറെയായി വിവിധ പത്രങ്ങളുടെ ഏജന്റുമാണ്. സി.പി.ഐ മരട് ലോക്കൽ സെക്രട്ടറിയായും തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടേറിയറ്റ് അംഗമായും ദീർഘകാലം പ്രവർത്തിച്ചു. ജല അതോറിറ്റി എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) മുൻ ജില്ലാ പ്രസിഡന്റുമായിരുന്നു. ഭാര്യ: മൈമൂനത്ത്. മക്കൾ: അഡ്വ. മുജീബ് (ഒനിക്സ് കേബിൾ വിഷൻ, മരട്), നജീബ് (പത്രം ഏജന്റ്), സജീബ്. മരുമക്കൾ: നസ്‌ലിൻ, ജിബിന, സൗദ.