ചാമക്കാൽ ക്ഷേത്രത്തിലെ മീനപ്പൊങ്കാല മാർച്ച് 15ന്
പയ്യാവൂർ: ചാമക്കാൽ ദേവീക്ഷേത്രത്തിൽ മാർച്ച് പതിനഞ്ചിന് നടക്കുന്ന മീനപ്പൊങ്കാലയുടെ ആദ്യ രസീത് കൈമാറി. പയ്യാവൂർ ശിവക്ഷേത്രം ട്രസ്റ്റി ബോർഡിലെ കുടക് പ്രതിനിധികളായ അജിത് സുബ്ബയ്യ മുണ്ടിയോളണ്ടയും ബി.കെ ജീവൻ ബെവൂരിയണ്ടയും ചേർന്ന് കർണാടക എൻ.എസ്.എസ് ഗോണിക്കുപ്പ കരയോഗം സെക്രട്ടറി സരള മണിലാലിന് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് സുരേന്ദ്രൻ തലച്ചിറ അദ്ധ്യക്ഷത വഹിച്ചു. ജീവൻ ജ്യോതി മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി വീരാജ്‌പേട്ട് കോ ഓർഡിനേറ്റർ ഫൽഗുനൻ മേലേടത്ത് മുഖ്യാതിഥിയായി. പയ്യാവൂർ ശിവക്ഷേത്രം മുൻ ചെയർമാൻ പി. സുന്ദരൻ, കോയിപ്ര സുബ്രഹ്മണ്യ ക്ഷേത്രം പ്രസിഡന്റ് ജയരാജ്, മിടാവൂർ ക്ഷേത്രം സെക്രട്ടറി കെ.ബി ഗോവിന്ദൻ, മുത്താറിക്കുളം ശ്രീനാരായണ ധർമ്മക്ഷേത്രം പ്രസിഡന്റ് സുധീഷ്, രാഘവൻ തെങ്ങുംപള്ളിൽ, പ്രഭാവതി പുളിമൂട്ടിൽ, ശിവരാമൻ തലച്ചിറ എന്നിവർ പ്രസംഗിച്ചു.