ധർണ

Monday 19 January 2026 1:02 AM IST

തിരുവനന്തപുരം: ലേബർ കോഡുകൾ പിൻവലിക്കുക,സെയിൽസ് പ്രൊമോഷൻ എംപ്ലോയീസ് ആക്ട് സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസെന്റെറ്റീവ് അസോസിയേഷൻ ലോക് ഭവന് മുന്നിൽ നടത്തിയ ത്രിദിന പ്രതിഷേധ മൂന്നാം ദിനത്തിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.വി. പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി. കൃഷ്ണാനന്ദ്,കൗൺസിലർ കെ.ശ്രീകുമാർ,ആർ.രാമു, ജയമോഹൻ,എ.ജെ.സുക്കാർ ണോ,ഡി മോഹൻ,കല്ലറ മധു,നാലാഞ്ചിറ ഹരി,രഞ്ജിനി,ഹേമന്ദ്,എം.സുന്ദരം എന്നിവർ പങ്കെടുത്തു.