ആശയവിനിമയ പരിപാടി ഇന്ന്
Monday 19 January 2026 7:53 AM IST
ആലപ്പുഴ: മെക്കനൈസ്ഡ് ഇൻഫന്ററി റെജിമെന്റിൽ നിന്ന് വിരമിച്ച ജില്ലയിലെ സൈനികർക്കും അവരുടെ വിധവകൾക്കും വേണ്ടി 'മിഷൻ നിരന്തർ മിലാപ്' എന്ന ആശയവിനിമയ പരിപാടി സംഘടിപ്പിക്കുന്നു.ഇന്ന് രാവിലെ 10ന് ജില്ലാ സൈനികക്ഷേമ ഓഫീസിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ വിരമിച്ച സൈനികർക്കും വിധവകൾക്കും പങ്കെടുക്കാം. ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള അവബോധത്തിനും പരാതികൾക്കും പെൻഷനുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കാനും അവസരം പ്രയോജനപ്പെടുത്താമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 0477-2245673. ഇമെയില്‍: zswoalp@gmail.com