ബി.കെ.എം.യു കൺവെൻഷൻ
Monday 19 January 2026 7:55 AM IST
ആലപ്പുഴ: കേന്ദ്ര സർക്കാരിനെതിരെ ഫെബ്രുവരി 12 ന് നടത്തുന്ന ദേശീയ പണിമുടക്കിന് പിൻതുണ പ്രഖ്യാപിച്ച് നാളെ ആലപ്പുഴ ടി.വി സ്മാരകത്തിൽ വച്ച് കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു ) ജില്ലാ പ്രവർത്തക കൺവെൻഷൻ ചേരുമെന്ന് ജില്ലാ സെക്രട്ടറി ആർ. അനിൽകുമാർ അറിയിച്ചു.
ദേശിയ സെക്രട്ടറി പി.കെ കൃഷ്ണൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ടി.ആനന്ദൻ അദ്ധ്യക്ഷത വഹിക്കും.യോഗത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി എസ്.സോളമൻ,സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.ജി സന്തോഷ് തുടങ്ങിയവർ സംസാരിക്കും.