മെക്കാനിക്ക് ഒഴിവ്

Monday 19 January 2026 8:00 AM IST

ആലപ്പുഴ :മത്സ്യഫെഡ് ഒ.ബി.എം സർവീസ് സെന്ററുകളിൽ മെക്കാനിക്കുകളെ നിയമിക്കുന്നു.ഐ.ടി.ഐ ഫിറ്റർ, ഇലക്ട്രിക്കൽ, മെഷിനിസ്റ്റ് ട്രേഡുകളിൽ യോഗ്യതയുള്ളവർക്കും ഒ.ബി.എം സർവീസിംഗിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം.വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവർക്ക് പത്ത് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം. കൂടാതെ ഹൈഡ്രോളിക് പ്രസിംഗ് മെഷീൻ ഉപയോഗിച്ച് എൻജിന്റെ ക്രാങ്ക് സെറ്റ് ചെയ്യുന്നതിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. 21ന് വൈകുന്നേരം 4ന് മുമ്പായി തപാലിലൂടെയും നേരിട്ടും അപേക്ഷകൾ സ്വീകരിക്കും.വിലാസം: മാനേജർ, മത്സ്യഫെഡ് ജില്ലാ ഓഫീസ്,വളഞ്ഞവഴി ബീച്ച്,അമ്പലപ്പുഴ,ആലപ്പുഴ-688005.

ഫോൺ: 04772241597.