കാൻസർ നിർമാർജ്ജന ആദ്യക്യാമ്പ്

Monday 19 January 2026 8:05 AM IST

ആലപ്പുഴ: ഹരിപ്പാട് ഗ്രേറ്റർ റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ കർക്കിനോസ് പ്രൊവിഡന്റ് സെന്റർ, ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ, വിശ്വനാഥ് കാൻസർ സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ കാൻസർ നിർമാർജ്ജന പദ്ധതിയുടെ ആദ്യക്യാമ്പ് കരുവാറ്റ പഞ്ചായത്തിൽ പ്രസിഡന്റ് ശ്രീലേഖ മനു ഉദ്ഘാടനം ചെയ്തു. ഡോ.എസ്. പ്രസന്നൻ,​ വൈസ് പ്രസിഡന്റ്‌ എസ്.സനൽ കുമാർ,​ ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അനി ദത്ത്, സുരേഷ് കളരിക്കൽ,​ അസിസ്റ്റന്റ് ഗവണർമാരായ സുരേഷ്,​ മുരുകൻ പാളയത്തിൽ,​ സെക്രട്ടറി സൗമ്യ പ്രമോദ് എന്നിവർ സംസാരിച്ചു.