100 പേർ പങ്കെടുക്കും
Monday 19 January 2026 12:00 AM IST
മൂന്നാർ: ജനുവരി 31ന് നടക്കുന്ന എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിൽ 100 പേരെ പങ്കെടുപ്പിക്കാൻ ദേവികുളം നിയോജകമണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് അനസ് കോയൻ യോഗം ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ലാ കൗൺസിൽ അംഗങ്ങളായ അലിഫ് അറക്കൽ, ആരിഫ് ഖാൻ, എം.എസ്.എഫ് മണ്ഡലം ഭാരവാഹികളായ സഹൽ ജിഫ്രി, അൽഫാസ്, ആബിദ് ഉസ്മാൻ, മുഹമ്മദ് സഹൽ, അഫിൻ അറക്കൽ എന്നിവർ സംസാരിച്ചു.സെക്രട്ടറി ഇർഷാദ് സ്വാഗതവും ട്രഷറർ അക്ബർഷാ നന്ദിയും പറഞ്ഞു.