സ്കോളർഷിപ്പ് പരിശീലന ക്ലാസ്

Monday 19 January 2026 8:10 AM IST

തുറവൂർ: കെ.എസ്.ടി.എ തുറവൂർ സബ് ജില്ലാ അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ വളമംഗലം എസ്‌.സി.എസ് ഹയർ സെക്കൻഡറി സ്കൂളിൽ സി.എം കിഡ്സ് സ്കോളർഷിപ്പ് പരിശീലന ക്ലാസിന് തുടക്കമായി.സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.മനു സി.പുളിക്കൽ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാപ്രസിഡന്റ് ടി.ജെ.വിനോദ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.കെ.അജയൻ സ്വാഗതംപറഞ്ഞു. തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മിണി ബാബുരാജ്, ബ്ലോക്ക് മെമ്പർ ജെ.ജയകൃഷ്ണൻ, സ്കൂൾ മാനേജർ കെ.എസ്.സുരേഷ് കുമാർ,ഹെഡ്മിസ്ട്രസ് സുജ യു.നായർ, പി.ദിനൂപ്, പി.പ്രജീന,സുനമ്മ പ്രമോദ്,സി.ജീവാനന്ദ്,പി.ദീപ എന്നിവർ സംസാരിച്ചു.സുനമ്മ പ്രമോദും പി.ദിനൂപും ക്ലാസുകൾ നയിച്ചു.