സമ്മേളനവും ശില്പശാലയും

Monday 19 January 2026 8:15 AM IST

ആലപ്പുഴ: ഇ.എൻ.ടി സ്പെഷലിസ്റ്റുകളുടെ അസോസിയേഷനായ എ.ഒ.ഐ ആലപ്പുഴ ചാപ്റ്ററിന്റെയും ടി.ഡി മെഡിക്കൽ കോളേജ് ഇ.എൻ.ടി വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ 'സ്വാളോകോൺ 2.0' എന്ന പേരിൽ ഏകദിന സമ്മേളനവുംശില്പശാലയും നടത്തി.സമ്മേളനം എ.ഒ.ഐ സംസ്ഥാന പ്രസിഡന്റും ദേശീയ അംഗവുമായ ഡോ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ലാറിയോളജിസ്റ്റ് ഡോ.ജയകുമാർ മേനോൻ മുഖ്യപ്രഭാഷണം നടത്തി.എ.ഒ.ഐ ജില്ലാ പ്രസിഡന്റും മെഡിക്കൽ കോളേജ് ഇ.എൻ.ടി വിഭാഗം മേധാവിയുമായ ഡോ.ടി.ശാന്തി, ജില്ലാസെക്രട്ടറിയും ജനറൽ ആശുപത്രി അസി.സർജനുമായ ഡോ.സെൻ എന്നിവർ നേതൃത്വം നൽകി.