സ്കൂൾ വാർഷിക ആഘോഷം

Monday 19 January 2026 8:17 AM IST

അമ്പലപ്പുഴ:മറിയമോണ്ടിസോറി സെൻട്രൽ സ്കൂൾ വാർഷിക ആഘോഷം എലഗൻസ 2 കെ.26 റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് തിരുവനന്തപുരം ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ മുഹമ്മദ് ഹനീഫ് ഉദ്ഘാടനം ചെയ്തു. ആലപ്പി എഡ്യൂക്കേഷൻ ട്രസ്റ്റ് സെക്രട്ടറി ടി.കെ.ഹരികുമാർ അധ്യക്ഷനായി ബാലതാരം ദേവനന്ദ ഭദ്രദീപ പ്രകാശനം നടത്തി. മികവ് തെളിയച്ച വിദ്യാർത്ഥികൾക്കും പ്രതിഭകൾക്കും ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പ്രിൻസിപ്പാൾ ഡോ.മഞ്ജുള നായർ റിപ്പോർട്ട് അവതരിപ്പിച്ചു.സ്കൂൾ മാനേജർ ദേവി ചന്ദന,ശ്രീലത നായർ, ഡോ.ഗ്രീഷ്മ, ചിന്മയി ശ്രീലാൽ തുടങ്ങിയവർ സംസാരിച്ചു.വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.