പാക് അതിർത്തിയിൽ ആയുധശേഖരം പിടികൂടി
Monday 19 January 2026 12:19 AM IST
ചണ്ഡിഗർ: പഞ്ചാബിൽ ഇന്ത്യ-പാക് അതിർത്തിക്ക് സമീപം വൻ ആയുധ ശേഖരം കണ്ടെത്തി. സംഭവത്തിൽ പത്താൻകോട്ട് സ്വദേശിയായ ജസ്വന്ത് സിംഗ് എന്നയാളെ അറസ്റ്റ് ചെയ്തു. ആയുധങ്ങൾ കൈവശം വയ്ക്കുന്നതിന് ആവശ്യമായ ലൈസൻസോ മറ്റ് രേഖകളോ ഹാജരാക്കാൻ ഇയാൾക്ക് കഴിഞ്ഞില്ല. മൂന്ന് എ.കെ 47 റൈഫിളുകൾ, അഞ്ച് മാഗസിനുകൾ, രണ്ട് തുർക്കി, ചൈനീസ് നിർമ്മിത പിസ്റ്റളുകൾ, രണ്ട് പിസ്റ്റൾ മാഗസിനുകൾ, വിവിധ കാലിബറുകളിലുള്ള 98 ലൈവ് കാട്രിഡ്ജുകൾ ഉൾപ്പെടെയാണ് പൊലീസ് കണ്ടെടുത്തത്. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൊടുംകുറ്റവാളിയായ റിൻഡ അയച്ചവയാണിതെന്ന് കരുതുന്നു. അന്വേഷണം ഊർജ്ജിതമാക്കി.