ആഗോള ബുദ്ധ ഉച്ചകോടി ന്യൂഡൽഹിയിൽ

Monday 19 January 2026 12:40 AM IST

ന്യൂഡൽഹി: കേന്ദ്ര സാംസ്കാരിക മന്ത്രാലയവുമായി സഹകരിച്ച് അന്താരാഷ്ട്ര ബുദ്ധമത കൂട്ടായ്മ (ഐ.ബി.സി) ജനുവരി 24, 25 തീയതികളിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ രണ്ടാമത് ആഗോള ബുദ്ധ ഉച്ചകോടി സംഘടിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായി ഉദ്ഘാടനം ചെയ്യും. ആഗോള പരമോന്നത മതമേലധ്യക്ഷന്മാർ, വിവിധ രാജ്യങ്ങളിലെ ബുദ്ധമത സംഘങ്ങളുടെ തലവന്മാർ, പ്രമുഖ സന്യാസിവര്യന്മാർ, പണ്ഡിതർ, വിശിഷ്ട വ്യക്തികൾ തുടങ്ങി 800-ലേറെ പേർ പങ്കെടുക്കും. 'ബുദ്ധ ധർമത്തിലെ കാലാതീത ജ്ഞാനത്താൽ ആഗോള വെല്ലുവിളികളെ നേരിടൽ' എന്നതാണ് ഉച്ചകോടിയുടെ സന്ദേശം.