കറാച്ചിയിൽ തീപിടിത്തം: 6 മരണം

Monday 19 January 2026 7:09 AM IST

കറാച്ചി: പാകിസ്ഥാനിൽ ഷോപ്പിംഗ് മാളിലുണ്ടായ വൻ തീപിടിത്തത്തിൽ അഗ്നിരക്ഷാ സേനാംഗം അടക്കം ആറ് പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം, ശനിയാഴ്ച രാത്രി 10.38ഓടെ കറാച്ചിയിലെ ഗുൽ പ്ലാസയിലാണ് തീപിടിത്തമുണ്ടായത്. ഗ്രൗണ്ട് ഫ്ലോറിൽ തുടങ്ങിയ തീ, മുകൾ നിലകളിലേക്കും ആളിപ്പടരുകയായിരുന്നു. നാല് നില കെട്ടിടം പൂർണമായും കത്തിനശിച്ചു. ഒരു ഭാഗം തകർന്നുവീഴുകയും ചെയ്തു. തീ പൂർണമായും നിയന്ത്രണവിധേയമായിട്ടില്ല. ഷോർട്ട് സർക്യൂട്ടോ വാതക ചോർച്ചയോ ആകാം അപകടത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.