കറിവേപ്പില മതി, നര മാറി മുടി തഴച്ച് വളരും; മാസത്തിൽ ഒരു തവണ ചെയ്‌താൽ മതി, ഫലം ഒറ്റ ഉപയോഗത്തിൽ

Monday 19 January 2026 12:50 PM IST

പണ്ട് പ്രായമായവരെ മാത്രം ബാധിച്ചിരുന്ന നര ഇന്ന് ചെറിയ കുട്ടികളിൽ പോലും വരുന്നു. ഇത് മാറ്റാനായി പലരും കെമിക്കൽ ഡൈകളാണ് ഉപയോഗിക്കുന്നത്. കെമിക്കലുകൾ ധാരാളമടങ്ങിയ ഈ ഡൈകൾ ശ്വസിക്കുന്നത് പോലും ദോഷമാണ്. എന്നാൽ, ഇനി ഇത്തരത്തിലുള്ള കെമിക്കൽ ഡൈകൾ ഒഴിവാക്കൂ. പകരം ശരീരത്തിന് ഒരു ദോഷവും വരുത്താത്ത നാച്വറൽ ഹെയർഡൈ വീട്ടിൽ തന്നെ തയ്യാറാക്കാം. ഇതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നും നോക്കാം. ഇതേ രീതിയിൽ കൃത്യമായി ചെയ്‌താൽ ഉറപ്പായും ശരിയായ ഫലം ലഭിക്കുന്നതാണ്.

ആവശ്യമായ സാധനങ്ങൾ

ഉലുവ - 1 ടേബിൾസ്‌പൂൺ

കരിംജീരകം - 1 ടേബിൾസ്‌പൂൺ

കടുക് - 1 ടീസ്‌പൂൺ

കറിവേപ്പില - ഒരു പിടി

എള്ളെണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഇരുമ്പ് ചീനച്ചട്ടിയിൽ ഉലുവ, കരിംജീരകം, കടുക് എന്നിവ ചേർത്ത് നന്നായി ചൂടാക്കണം. ശേഷം ഇതിലേക്ക് കറിവേപ്പില ചേർത്ത് കറുത്ത നിറമാകുമ്പോൾ സ്റ്റൗ ഓഫ് ചെയ്‌ത് തണുക്കാനായി മാറ്റിവയ്‌ക്കുക. ശേഷം മിക്‌സിയുടെ ജാറിലിട്ട് പൊടിച്ച് അടച്ച് സൂക്ഷിക്കാവുന്നതാണ്. ആവശ്യത്തിനുള്ള ഡൈ പൗഡർ എടുത്ത് അതിലേക്ക് നല്ലെണ്ണ ചേർത്ത് യോജിപ്പിച്ചാൽ ഡൈ തയ്യാർ.

ഉപയോഗിക്കേണ്ട വിധം

നന്നായി ഷാംപൂ ചെയ്‌ത് വൃത്തിയാക്കിയ മുടിയിലേക്ക് ഡൈ പുരട്ടിക്കൊടുക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്. മാസത്തിൽ ഒരു തവണ ഉപയോഗിച്ചാൽ മതിയാകും.