എല്ലാ സമുദായങ്ങളുടെയും പുരോഗതി ലക്ഷ്യമാകണം

Tuesday 20 January 2026 12:33 AM IST

ചങ്ങനാശേരി: സ്വന്തം സമുദായത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതോടൊപ്പം തന്നെ മറ്റ് സമുദായങ്ങളുടെ പുരോഗതിയും ഉറപ്പ് വരുത്തുവാൻ ക്രൈസ്തവർ മുന്നിട്ട് ഇറങ്ങണമെന്ന് ജസ്റ്റിസ് ജെ.ബി കോശി പറഞ്ഞു. ചങ്ങനാശേരി വൈ.എം.സി.എ ക്രിസ്മസ് പുതുവത്സര കുടുംബ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിണ്ണിലെ താരകം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈ.എം.സി.എ പ്രസിഡന്റ് എം.എം മാത്യു അദ്ധ്യക്ഷത വഹിച്ചു. ഫാ.കെ.സാമുവൽ ക്രിസ്മസ് സന്ദേശം നൽകി. കുര്യൻ തൂമ്പുങ്കൽ, എൽസമ്മ ജോബ്, ഡോ.റോയ് ജോസഫ്, പ്രൊഫ.സോജി തോമസ്, ടോമിച്ചൻ അയ്യരുകുളങ്ങര, ജോണിച്ചൻ കൂട്ടുമ്മൽകാട്ടിൽ, ടി.ഡി തോമസ് എന്നിവർ പങ്കെടുത്തു.