കബഡി ടൂർണമെന്റ്
Tuesday 20 January 2026 12:34 AM IST
ചെങ്ങളം: ചെങ്ങളം സന്തോഷ് യൂത്ത് ക്ലബിന്റെ നേതൃത്വത്തിലുള്ള 19-ാമത് സൗത്ത് ഇന്ത്യൻ കബഡി ടൂർണമെന്റ് 24,25 തീയതികളിൽ ചെങ്ങളം ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. 24 ന് വൈകിട്ട് 6 ന് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർഹിക്കും. ക്ലബ് പ്രസിഡന്റ് അഡ്വ.ജി.ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. 25 ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് അനു സി.ശേഖർ അദ്ധ്യക്ഷത വഹിക്കും. തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജയ സലിമോൻ ട്രോഫികൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.