കരിയർ ഡെവലപ്പ്മെന്റ് : ദേശീയ സെമിനാർ ഇന്ന്
Tuesday 20 January 2026 12:34 AM IST
കോട്ടയം : എം.ജി സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയും കുറവിലങ്ങാട് ദേവമാതാ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന കരിയർ ഡെവലപ്പ്മെന്റ് സെമിനാർ ഇന്ന് രാവിലെ 10 മുതൽ ദേവമാതാ കോളേജിൽ നടക്കും. വൈസ് ചാൻസലർ പ്രൊഫ. ഡോ. സി.ടി.അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യും. ഡോ. അച്യുത് ശങ്കർ എസ്.നായർ, ഡോ.എസ്.കെ. ശശികുമാർ, ഡോ. ജോജു ജോൺ തുടങ്ങിയവർ വിവിധ സെഷനുകൾ നയിക്കും. രജിസ്ട്രാർ പ്രൊഫ. ഡോ. ബിസ്മി ഗോപാലകൃഷ്ണൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.