ഘോഷയാത്രയും സമ്മേളനവും
Tuesday 20 January 2026 12:35 AM IST
വാലടി : കെ.പി.എം.എസ് (കേരള പുലയർ മഹാസഭ) സംസ്ഥാന വാർഷികത്തിന്റെ മുന്നോടിയായി കെ.പി.എം.എസ് 1776ാം നമ്പർ നാരകത്തറ ശാഖയുടെ ആഭിമുഖ്യത്തിൽ ഘോഷയാത്രയും സമ്മേളനവും നടന്നു. വാലടി കുരുക്ഷേത്ര ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട ഘോഷയാത്ര നാരകത്തറ മൂക്കോടി അയ്യങ്കാളി നഗറിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം പി.വി മനോഹരൻ ഉദ്ഘാടനം ചെയ്തു. കെ.എസ് ബൈജു അദ്ധ്യക്ഷത വഹിച്ചു. എം.എൻ ജയപ്രകാശ്, ഇ.ആർ അനിൽ, എം.ജി രാജേഷ്, എം.എം രാജു, എം. ജയപ്രകാശ് എന്നിവർ പങ്കെടുത്തു.